രാത്രിനമസ്കാരത്തിന് തുല്യമായ മറ്റൊരു പാഥേയമോ സഹായമോ ഇല്ല. സത്യവിശ്വാസികളെ അത് അങ്ങേയറ്റം സഹായിക്കുന്നു. നിര്‍ണയിക്കാനോ വിഭാവനചെയ്യാനോ കഴിയാത്തത്ര സാധ്യതകളും കഴിവുകളും രാത്രി നമസ്കാരം പ്രദാനംചെയ്യുന്നു.
സലമതുബ്നു ദീനാര്‍ മഹാനായ പണ്ഡിതനും മദീനയിലെ ഇമാമുമായിരുന്നു. ‘നാവിന്‍തുമ്പത്ത് വിജ്ഞാനമുള്ളയാള്‍ ‘ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്.
നഷ്ടങ്ങളെ ഓര്‍ത്ത് കരഞ്ഞിരിക്കാന്‍ അവര്‍ക്കാവില്ല. പ്രതീക്ഷയുടെ പുതിയ പുലരികള്ക്കായാണ് അവരുടെ കാത്തിരിപ്പ്. ഇല്ല, അവരൊന്നിലും തോറ്റുപോകില്ല!
സ്ഥിരോത്സാഹമാണ് വാര്‍ധക്യത്തെയും ജീവിതത്തെയാകെയും സന്തോഷമുള്ളതാക്കുന്നത്. തളര്‍ച്ചകളില്‍ പിന്മാറാതെ, തകര്‍ച്ചയില്‍ പതറാതെ പ്രതിസന്ധികളെ അതിജീവിക്കാന്‍ അവര്‍ക്കേ സാധിക്കൂ.
അറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്ത ആദര്‍ശമാണ് നമ്മുടെ ജീവിതത്തിന്റെ അതിര്‍ത്തി. അതിന്നപ്പുറത്തേക്ക് നമുക്ക് പ്രവേശനമേയില്ല!
അല്ലാഹുവിനെ, അവന്റെ അനുഗ്രഹങ്ങളെ, വിധികളെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുകയും ഉള്ളില്‍ തട്ടിയ ആത്മ സംതൃപ്തിയോടെ ജീവിക്കാന്‍ സാധിക്കുകയും ചെയ്യുന്നതിലേറെ വലിയ സുഖമെന്താണ് വേറെ?
വസ്ത്രത്തിലൊരു തുള വീണാല്‍ നാമെന്തുചെയ്യും? വിരലിട്ട് ആ തുള വലുതാക്കുമോ? ഇല്ല. വേഗം തുന്നിക്കെട്ടി പരിഹരിക്കും, അല്ലേ? പ്രശ്നങ്ങളിലെല്ലാം നമ്മുടെ നിലപാട് ഇതാകട്ടെ
ഭാര്യയായിരിക്കണം പ്രണയിനിയെന്നാണ് തിരുനബിയുടെ ഈ സന്ദേശം. അവള്‍ക്കുമുമ്പോ ശേഷമോ മറ്റാര്‍ക്കും പ്രണയം കൈമാറാതിരിക്കുമ്പോള്‍ – പുതുമതീരാതെ, പൂതിതീരാതെ പരസ്പരം ആസ്വദിക്കാം.
നിരവധി മഹാഗുണങ്ങളുടെ സംഗമമായിരുന്നു ഇമാമിന്റെ ജീവിതം. ഉന്നതമായ മനക്കരുത്തായിരുന്നു അദ്ദേഹത്തിന്റെ വലിയ സമ്പാദ്യം.