ഒറ്റയ്ക്കാവുമ്പോള്‍ ചില ചോദ്യങ്ങള്‍

ബഹളം! എവിടെയും ബഹളം….!

ആള്‍ക്കൂട്ടത്തിന്‍റെ തിരക്കുപിടിച്ച അശാന്തതയാണെങ്ങും. സ്വകാര്യതകള്‍ നഷ്‌ടപ്പെടുന്നു. ജനക്കൂട്ടത്തിന്‍റെ ഭ്രാന്തമായ ഒച്ചപ്പാടുകളില്‍ നിന്ന്‌ മാറി, സ്വസ്ഥവും സ്വകാര്യവുമായ ഇടങ്ങളിലേക്ക്‌ ഒഴിഞ്ഞിരിക്കുവാനും ജീവിതത്തെ വിലയിരുത്താനുമുള്ള സാധ്യതകള്‍ നമുക്ക്‌ ഇല്ലാതെ പോവുന്നു. ഈ നഷ്‌ടം വലിയ ദുരന്തമാണുണ്ടാക്കുന്നത്‌. വ്യക്തിവിശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയാതെ പോവുന്നു.

സ്വകാര്യത സത്യവിശ്വാസിക്ക്‌ അനിവാര്യമാണ്‌….. ഒറ്റയ്‌ക്കിരുന്ന്‌, അല്ലാഹുവിനെ ഓര്‍ത്ത്‌ കണ്ണീര്‍വാര്‍ക്കുന്നവര്‍ക്ക്‌ മഅ്‌ശറയിലെ വെയില്‍ചൂടില്‍ അല്ലാഹുവിന്‍റെ തണല്‍ ലഭിക്കുമെന്ന്‌ നബിതിരുമേനി(സ) പറയുകയുണ്ടായി. അങ്ങനെ കണ്ണീര്‍വാര്‍ക്കുന്നവര്‍, കറന്നെടുത്ത പാല്‍ അകിട്ടിലേക്ക്‌ തിരിച്ചെത്തിക്കാന്‍ കഴിയാത്ത പോലെ നരകത്തില്‍ പ്രവേശിക്കില്ലെന്നും നബി(സ) പറഞ്ഞു.

അവനവന്‍റെതുമാത്രമായി വീണുകിട്ടുന്ന നിമിഷങ്ങളില്‍ സ്വന്തം ഭൂതകാലത്തെയും സ്വഭാവ സമീപനങ്ങളെയും വിശ്വാസജീവിതത്തെയും നിര്‍ദയവും കഠിനവുമായി ചോദ്യംചെയ്യുവാനും തിരുത്താനും സാധിക്കുക എന്നത്‌ വലിയ സൗഭാഗ്യമാണല്ലോ.

ഇത്തരം സ്വകാര്യതകളാണ്‌ പലരെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. ഇത്രയും കാലം ജീവിച്ചുപോന്നത്‌ വിശ്വാസത്തിന്‍റെ വഴിയിലൂടെയല്ല എന്നും, ഇനിയുള്ള കാലത്തെ ജീവിതം അലകും പിടിയും മാറ്റിവെച്ച്‌, നേരും നെറിയും നന്മയുമുള്ള ഒന്നാക്കുവാന്‍ പരിശ്രമിക്കണമെന്നും സ്വകാര്യതയിലെ ദൈവചിന്ത നമ്മെ ഓര്‍മിപ്പിക്കും.

ഒരു വ്യക്തി സ്വകാര്യതയില്‍ എങ്ങനെയാണോ, ആരാണോ, അതാണ്‌ യഥാര്‍ഥത്തില്‍ അയാള്‍…. അതല്ലാത്തതെല്ലാം വെറും പുറംമോടിയാണ്‌.. മറ്റുള്ളവര്‍ക്ക്‌ മുന്നിലാവുമ്പോള്‍ നന്മകളേ പുറത്തുകാണൂ. ആവുന്നത്ര `ആത്മാര്‍ഥത’ യുള്ളയാളാകുവാനും ശ്രമിക്കും. നല്ല നമസ്‌കാരക്കാരനും ഭക്തനും പ്രാസംഗികനും ഉപദേശിയുമെല്ലാമായിരിക്കും. പക്ഷേ, സ്വകാര്യതയില്‍ നല്ലവനാകില്ല. ആരും കാണാത്തപ്പോള്‍ തിന്മകള്‍ ചെയ്യുന്നു, മറ്റാരും കൂടെയില്ലാത്തപ്പോള്‍ പാപങ്ങള്‍ക്ക്‌ വശംവദരാവുന്നു. സ്വകാര്യതയില്‍ അല്ലാഹുവിനെ മറക്കുന്നു. അവന്‍റെ ശിക്ഷയെക്കുറിച്ച്‌ അറിഞ്ഞുകൊണ്ട്‌ അലസരാവുന്നു. ഇത്‌ നമ്മില്‍ പലരുടെയും പ്രശ്‌നമല്ലേ? അതെ. വീണുകിട്ടുന്ന സ്വകാര്യസമയങ്ങളെ നന്മയ്‌ക്കും ആത്മവിചാരണയ്‌ക്കും വേണ്ടി ഉപയോഗിക്കുന്നവര്‍ വളരെ കുറവേയുള്ളൂ.

സ്വഹാബിവര്യനായ അനസിനോടൊപ്പം നടന്നുപോവുന്ന സമയത്ത്‌ ഒരു മതിലിന്നപ്പുറത്തെത്തിയപ്പോള്‍, കിട്ടിയ ഒരല്‌പം സ്വകാര്യ നിമിഷങ്ങളില്‍ ഉമര്‍((റ) സ്വന്തത്തോട്‌ കടുത്ത ചോദ്യങ്ങള്‍ ചോദിക്കുന്നതായി ഹദീസില്‍ കാണാം.

ജീവിതം, മരണം, പരലോകം, സ്വര്‍ഗനരകങ്ങള്‍…… ഇവയൊക്കെ നമ്മെ പേടിപ്പെടുത്തുന്നില്ലേ? ക്രൂരനായ ഭരണാധികാരിയേക്കാളും നിഷ്‌കരുണമായി സ്വന്തം മനസ്സാക്ഷിയെ ചോദ്യം ചെയ്യേണ്ടതില്ലേ? എല്ലാ തിരക്കുകളില്‍ നിന്നും മാറിനിന്ന്‌ അത്തരമൊരു ചോദ്യം ചെയ്യലിന്‌ നമുക്ക്‌ സാധിക്കണം. പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും ആത്മാര്‍ഥത കുറഞ്ഞുപോകുന്നതും മറ്റൊന്നുകൊണ്ടല്ല. പ്രവര്‍ത്തനങ്ങളെല്ലാം എന്തിനുവേണ്ടിയുള്ളതാണെന്ന ചോദ്യം സ്വയം ചോദിക്കാന്‍ നാം മറുന്നുപോയി.

ഇമാം ഗസ്സാലി (റ)യുടെ `ഇഹ്‌യാ ഉലൂമിദ്ദീനി’ന്റെ ആമുഖത്തില്‍ ആത്മവിമര്‍ശനത്തിന്റെ പ്രാധാന്യവും പരിഗണനയും എടുത്ത്‌ പറയുന്നതായി കാണാം. ഓരോരുത്തരും സ്വന്തം ജീവിതത്തിലേക്ക്‌ വിരല്‍ചൂണ്ടി ഈ ചോദ്യങ്ങള്‍ ചോദിച്ചുനോക്കൂ:

അബ്ദുല്‍ വദൂദ് 

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!

1st Nov 11. Posted in അബ്ദുല്‍ വദൂദ്, സംസ്ക്കരണം.

View or Post Comments.